റോഡ് ഗതാഗതം സുഗമവും അപകടരഹിതവുമാക്കുന്നതിനു വേണ്ടി ആവിഷ്ക്കരിച്ചിട്ടുള്ള നിയമങ്ങളാണ് ട്രാഫിക് നിയമങ്ങൾ. കാൽനടക്കാരും വാഹനങ്ങൾ ഓടിക്കുന്നവരും ഈ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്.
കാൽനടക്കാർ റോഡുകളിൽക്കൂടി നടക്കുമ്പോൾ അനുവർത്തിക്കേണ്ട നിയമങ്ങൾ ഇവയാണ്:
- നടപ്പാത ഉണ്ടെങ്കിൽ അത് ഉപയോഗിക്കുക
- നടപ്പാത ഇല്ലാത്തിടത്ത് മുന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണത്തക്കവിധം റോഡിന്റെ വലതുവശത്തുകൂടി നടക്കുക
- റോഡിൽ കൂട്ടമായി നടക്കാതിരിക്കുക
- രാത്രിയിൽ ടോർച്ച് ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ വെള്ള നിറമോ നേരിയ നിറമുള്ളതോ ആയ വസ്ത്രം ധരിക്കുക
- റോഡ് മുറിച്ചുകടക്കുന്നതിനു മുൻപ് ഇരുവശങ്ങളിലേക്കും നോക്കി വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം സീബ്രാ ക്രോസിങ്ങിലൂടെ മറുവശത്തേക്കു നടക്കുക. (എന്നാൽ സീബ്രാ ക്രോസിങ്ങ് വഴി ഓടാൻ പാടില്ല.) സബ് വേയോ ഓവർ ബ്രിഡ്ജോ ഉണ്ടെങ്കിൽ അതുപയോഗിക്കുക. കാൽനടക്കാർക്കായി ഗ്രീൻ ലൈറ്റുണ്ടെങ്കിൽ അത് തെളിയുമ്പോൾ മാത്രം റോഡ് ക്രോസ് ചെയ്യുക,
- ഓടുന്ന വാഹനങ്ങളിൽ ഓടിക്കയറാതിരിക്കുക
- വാഹനങ്ങളുടെ പിന്നിലൂടെ റോഡിലേക്കു കടക്കാതിരിക്കുക
- റോഡിൽ കൂട്ടം കൂടി നിന്ന് മാർഗതടസ്സം സൃഷ്ടിക്കാതിരിക്കുക
- റോഡുകൾ കളിസ്ഥലങ്ങളാക്കാതിരിക്കുക
- വാഹനത്തിൽ പിടിച്ചുകൊണ്ട് പിന്നാലെ നടക്കാതിരിക്കുക.
കാൽനടയാത്രക്കാർ ട്രാഫിക് നിയമങ്ങൾ ശ്രദ്ധിച്ചാൽ വളരെയേറെ അപകടങ്ങൾ ഒഴിവാക്കുവാൻ സാധിക്കുന്നതാണ്.
റോഡ് ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് ട്രാഫിക് നിയമത്തിലെ നിബന്ധനകളെക്കുറിച്ച് ശരിയായ അറിവ് ഉണ്ടായിരിക്കേതാണ്. മോട്ടോർ വാഹനനിയമം (1988) 1989 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. ഡ്രൈവർമാർ മറ്റു വാഹനങ്ങളിൽ നിന്നുള്ള സിഗ്നലുകൾ ശ്രദ്ധിക്കുകയും സിഗ്നലുകൾ നൽകി മറ്റു വാഹനങ്ങളെ സഹായിക്കുകയും വേണം. റോഡിന്റെ സ്ഥിതിയെ സംബന്ധിച്ച സൈൻ ബോർഡുകൾ മനസ്സിലാക്കിയിട്ടേ വാഹനങ്ങൾ ഓടിക്കുവാൻ പാടുള്ളൂ.
ഡ്രൈവർമാർ അനുവർത്തിക്കേ പ്രധാന ട്രാഫിക് നിയമങ്ങൾ ഇവയാണ്:
- റോഡിന്റെ ഇടതുവശം ചേർന്നാണ് വാഹനം ഓടിക്കേത്
- മറ്റു വാഹനങ്ങളുടെ മുന്നിൽ കയറുന്നത് വലതുവശത്തുകൂടി മാത്രമാകണം
- മുന്നിൽ പോകുന്ന വാഹനം വലതുവശത്തേക്ക് തിരിയുമ്പോൾ മാത്രമേ ഇടതുവശത്തുകൂടി മുന്നേറാൻ പാടുള്ളൂ
- നേരെ മുന്നോട്ടു കാണാൻ കഴിയാത്ത അവസരങ്ങളിൽ ഓവർടേക്ക് ചെയ്യാൻ പാടില്ല
- വളവുകളിൽ ഓവർ ടേക്ക് ചെയ്യരുത്
- ലെവൽക്രോസിൽ ഓവർടേക്ക് ചെയ്യരുത്
- ഇടുങ്ങിയ പാലങ്ങളിൽ ഓവർടേക്ക് ചെയ്യരുത്
- ജംഗ്ഷനുകളിൽ ഓവർടേക്ക് ചെയ്യരുത്
- സീബ്രാ ക്രോസിങ്ങിൽ ഓവർടേക്ക് ചെയ്യരുത്
- നാൽക്കവലകളിൽ വളരെ ശ്രദ്ധയോടെ വശത്തേക്കു തിരിയുക
- നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ സാവധാനം ഓവർടേക്ക് ചെയ്യുക
- അതീവ ശ്രദ്ധയോടെ മാത്രം സൈക്കിൾ യാത്രക്കാരെ ഓവർടേക്ക് ചെയ്യുക
- തിരക്കേറിയ ജംഗ്ഷനുകളിൽ വേഗത കുറയ്ക്കുക
- മദ്യപിച്ചുകൊണ്ട് വാഹനങ്ങൾ ഓടിക്കാതിരിക്കുക
- ഇരുചക്രവാഹ നങ്ങൾ ഓടിക്കുന്നവർ ഹെൽമറ്റ് ധരിക്കുക
- മറ്റൊരു വാഹനം മറികടക്കുമ്പോൾ സ്വന്തം വാഹനത്തിന്റെ വേഗത വർധിപ്പിക്കാതിരിക്കുക
- നാൽക്കവലകളിൽ എത്തുമ്പോൾ വേഗത കുറയ്ക്കുക
- മറ്റൊരു റോഡിലേക്കു കടക്കുമ്പോൾ പരമാവധി ജാഗ്രത പുലർത്തുക
- അറ്റകുറ്റപ്പണികൾ, ജാഥകൾ എന്നിവ നടത്തുന്ന നിരത്തുകളിൽ വേഗത കുറച്ചുകൊണ്ടു മാത്രം വാഹനം ഓടിക്കുക
- റോഡിന്റെ ഇടത്തേ അരികിലേക്ക് മാറിയശേഷം മാത്രമേ വാഹനം ഇടതുവശത്തേക്കു തിരിച്ചു വിടുവാൻ പാടുള്ളൂ
- റോഡിന്റെ മധ്യഭാഗത്തേക്കു കടന്നു സൂക്ഷ്മ നിരീക്ഷണം നടത്തിയശേഷമേ വാഹനം വലതുവശത്തേക്കു തിരിച്ചു വിടാൻ പാടുള്ളൂ
- വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ കഴിവതും സീറ്റ്ബെൽറ്റ് ധരിക്കണം
- നിശ്ചിത പാർക്കിങ്ങ് ഏരിയാകളിൽ മാത്രം വാഹനങ്ങൾ ഒതുക്കി നിർത്തുക.
ട്രാഫിക് പൊലീസുകാർ കാണിക്കുന്ന പ്രധാന ഹാൻഡ് സിഗ്നലുകൾ ( ചിത്രം ശ്രദ്ധിക്കുക )റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിൽ ട്രാഫിക് പൊലീസുകാരുടെ സേവനങ്ങൾ സുപ്രധാന പങ്ക് വഹിക്കുന്നു. അവരുടെ ഹാൻഡ് സിഗ്നലുകൾ മനസ്സിലാക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും ഡ്രൈവർമാർ ബാധ്യസ്ഥരാണ്. ഇവ കൂടാതെ ഡ്രൈവർമാർ സ്വയം കാണിക്കേ സിഗ്നലുകളും ഏറെ പ്രധാനപ്പെട്ടവയാണ്.
- മുന്നിൽ നിന്നും വരുന്ന വാഹനം നിർത്തുന്നതിന്
- പിന്നിൽ നിന്നും വരുന്ന വാഹനം നിർത്തുന്നതിന്
- മുന്നിൽ നിന്നും പിന്നിൽ നിന്നും വലതുവശത്തുനിന്നും വരുന്ന വാഹനങ്ങൾ ഒരേ സമയം നിർത്താൻ ആവശ്യപ്പെടുന്നതിന്
- പിന്നിൽ നിന്നും മുന്നിൽ നിന്നും വരുന്ന വാഹനങ്ങൾ ഒരേ സമയം നിർത്തുന്നതിന്
- വലതുവശത്തുനിന്നും വരുന്ന വാഹനം നിറുത്തി ഇടതുവശത്തുനിന്നും വരുന്നതിനെ കടത്തിവിടുന്നതിന്
- ഇടത്തോട്ടോ, വലത്തോട്ടോ തിരിഞ്ഞാൽ ട്രാഫിക്കിന്റെ മാർഗം വീണ്ടും തുടങ്ങുന്നതിനുമുൻപായി കാണിക്കുന്നത്
- ഇടതുവശത്തുനിന്നും വരുന്ന വാഹനങ്ങൾ കടന്നുപോകുന്നതിന്
- വലതുവശത്തുനിന്നും വരുന്ന വാഹനങ്ങൾ കടന്നുപോകുന്നതിന്
- അഭിമുഖമായി വരുന്ന വാഹനത്തെ കടത്തിവിടുന്നതിന്.
കടപ്പാട്: Wikipedia
nanni
ReplyDelete